കേരളം

സ്റ്റേഷനില്‍ അതിക്രമിച്ചു കയറി എസ്‌ഐയെ മര്‍ദിച്ചു; ജില്ലാ നേതാക്കളടക്കം 25 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സിപിഎം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പൊലീസ്‌
സ്റ്റേഷനില്‍ കയറി എസ്‌ഐയെ മര്‍ദിച്ചു. വാഹനപരിശോധനക്കിടെ പിടികൂടിയ പാര്‍ട്ടി പ്രവര്‍ത്തകനെ എസ്‌ഐ മര്‍ദിച്ചെന്ന് ആരോപിച്ചു വെള്ളിയാഴ്ച രാത്രിയിലാണ് തുമ്പ പൊലീസ് സ്റ്റേഷനില്‍ ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ടു ജില്ലാ കമ്മിറ്റിയംഗങ്ങളടക്കം 25 സിപിഎമ്മുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 തടയാന്‍ ശ്രമിച്ച എസ്‌ഐയെ പലതവണ മര്‍ദിച്ചു. വൈകിട്ടു നടത്തിയ വാഹന പരിശോധനക്കിടെ ഗതാഗത തടസം സൃഷ്ടിച്ചതിനു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജില്ലാ കമ്മിറ്റിയംഗങ്ങളായ ആറ്റിപ്ര സദാനന്ദന്‍, വി.എസ്.പത്മകുമാര്‍ എന്നിവരാണു ബഹളത്തിനു നേതൃത്വം നല്‍കിയതെന്നു പൊലീസ് പറഞ്ഞു. പഴയ കേസുകളുടെ പേരു പറഞ്ഞ് സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു. സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറിയതിനും മര്‍ദനത്തിനുമടക്കമാണ് 25 പേര്‍ക്കെതിരെ കേസെടുത്തത്. സിപിഎം പ്രവര്‍ത്തകരെ തുമ്പ എസ്‌ഐ കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച് നേരത്തേയും സിപിഎം പ്രതിഷേധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി