കേരളം

ഇടികൊണ്ട മോദിയേയും കൊണ്ട് പൊലീസുകാരോടി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ എഐഎസ്എഫ് സംസ്ഥാനമൊട്ടാകെ പഞ്ച് മോദി ചലഞ്ച് നടത്തിവരുകയാണ്. ഇതിന്റെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ സമരത്തിനിടെ മോദിയുടെ ബൊമ്മയുമായി ഓടുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുയാണ്. 

സമരം തടയാനെത്തിയ പൊലീസും എഐഎസ്എഫ്  പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടയിലാണ് രണ്ടുപൊലീസുകാര്‍ മോദിയുടെ ബൊമ്മയുമായി ഓടിയത്. മുദ്രാവാക്യം വിളിച്ച് പുറകേവരാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ വലിയ പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി. 

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഞ്ച് മോദി ചലഞ്ചിന് എതിരെ സംഘപരിവാര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ എഐഎസ്എഫ് സംസ്ഥാനത്തൊട്ടാകെ സമരം വ്യാപിപ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു