കേരളം

'ഒളിച്ചുവച്ചത് തുറന്നു പറഞ്ഞു; ജേക്കബ് വടക്കാഞ്ചേരിയെ അമേരിക്കന്‍ മരുന്ന് കുത്തകകള്‍ ജയിലിട്ട് കൊല്ലും; ജാഗ്രത'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജേക്കബ് വടക്കഞ്ചേരിയെ അമേരിക്കന്‍ മരുന്നു കുത്തകകള്‍ കേരളത്തിലെ ജയിലിലിട്ട് വധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അഡ്വ.ഫിലിപ്പ് എം. പ്രസാദ്. സെക്രട്ടറിയേറ്റ് നടയില്‍ നടന്ന അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണ ധര്‍ണ്ണയില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മന്ത്രിയും ഡോക്ടര്‍മാരും ജനങ്ങളോട് പറയാതെ ഒളിച്ചുവച്ച  അലോപ്പതി ശാസ്ത്രഗ്രന്ഥങ്ങളിലെ സത്യങ്ങളും അഭിപ്രായങ്ങളും ജനങ്ങളെ അറിയിയ്ക്കുവാന്‍ ശ്രമിച്ച ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തത് ഭരണകൂട ഫാസിസമാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറംജനറല്‍ സെക്രട്ടറി ടി.പീറ്റര്‍ പറഞ്ഞു. 

പ്രകൃതിദുരന്തത്തില്‍പെട്ടവരുടെയിടയില്‍ ഡോക്‌സി സൈക്ലിന്‍ പോലുള്ള അലോപ്പതി പ്രതിരോധ മരുന്ന് കഴിക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നായിരുന്നു ചെങ്ങന്നൂരിലെ സാമൂഹിക പ്രവര്‍ത്തകനായ പി.എസ്. എബ്രഹാമിന്റെ വിശദീകരണം.

ജേക്കബ് വടക്കഞ്ചേരിയെ മോചിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ച് നാളെ മുതല്‍ എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധിഭവന് മുന്നില്‍  അനിശ്ചിതകാല സത്യഗ്രഹം നടക്കും.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'