കേരളം

ജീവനക്കാരില്‍നിന്ന് നിര്‍ബന്ധമായി ശമ്പളം പിരിക്കുന്നത് കൊള്ള; വിമര്‍ശനവുമായി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദുരിതാശ്വാസ നിധിയിലേക്കു ജീവനക്കാരില്‍നിന്നു നിര്‍ബന്ധിതമായി ശമ്പളം പിരിക്കുന്നത് കൊള്ളയെന്നു ഹൈക്കോടതി. നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം.

ദുരിതാശ്വാ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ അഭ്യര്‍ഥിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ പേരില്‍ നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നത് ശരിയല്ല. ഇതു കൊള്ളയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

നിര്‍ബന്ധിതമായി ശമ്പളം പിടിക്കാനുള്ള ഉത്തരവ് പുനപ്പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

സാലറി ചലഞ്ചിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തില്‍നിന്ന് രൂക്ഷമായ എതിര്‍പ്പ് ഉയരുന്ന പശ്ചാത്തലത്തലാണ്, ദേവസ്വം ജീവനക്കാരില്‍നിന്ന് നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നതിന് എതിരെ ഹൈക്കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി