കേരളം

ഡീസല്‍ വില 80 രൂപ കടന്നു; പെട്രോള്‍ വില 86ന് മുകളില്‍; ഇന്ധനവിലയുടെ കുതിപ്പ് തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒരു ലിറ്റര്‍ ഡീസല്‍വില 80 രൂപ കടന്നു. ഇതിനിടെ ഇന്നും പെട്രോളിനും ഡീസലിനും വില കൂടി. ലിറ്ററിന് 10 പൈസ വീതമാണ് വര്‍ധിച്ചത്.

84 രൂപ  27 പൈസയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസലിന് 77.90 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.40 രൂപ നല്‍കണം. ഡീസലിന് 78.97 രൂപ. കോഴിക്കോടും സമാനമായ വര്‍ധനയുണ്ട്. പെട്രോളിനും ഡീസലിനും യഥാക്രമം 85.03 രൂപയും, 78.65 രൂപയുമാണ് വില. കേരളത്തില്‍ ഡീസല്‍ വില ചില സ്ഥലങ്ങളില്‍ ലിറ്ററിന് 80 രൂപ കടന്നു. തിരുവനന്തപുരം നഗരത്തിന് പുറത്ത് ഇന്നലെ ഡീസലിന് വില 80.22 രൂപ വരെയെത്തി. നഗരത്തില്‍ 78.87 രൂപയായിരുന്നു വില. ഗതാഗതച്ചെലവേറുന്നതിനാല്‍ നഗരത്തിന് പുറത്ത് ഇന്ധനവില ഒന്നേകാല്‍ രൂപ വരെ ഉയരും.കോഴിക്കോടും നഗരത്തിന് പുറത്ത് ഡീസല്‍ വില ലിറ്ററിന് 80 രൂപയിലേക്ക് അടുക്കുകയാണ്.

ഡീസലിനൊപ്പം പെട്രോള്‍ വിലയിലും റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പെട്രോള്‍വില 85 രൂപ കടന്നു. രണ്ടു ജില്ലകളിലും നഗരത്തിന് പുറത്തുളള വില 86 രൂപയ്ക്ക് മുകളിലാണ്. കൊച്ചിയിലും നഗരത്തിന് പുറത്ത് വില 85 കടന്നു.സെപ്റ്റംബര്‍ ആദ്യദിനം മുതല്‍ വന്‍വിലക്കയറ്റമാണ് ഇന്ധനവിലയിലുണ്ടാകുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയാണ് വില കൂടാനുളള കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു