കേരളം

അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്നയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഔദ്യോഗിക വാഹനം നല്‍കി; ഓട്ടോ പിടിച്ച് മന്ത്രി പരിപാടിക്ക് പോയി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: അപകടത്തില്‍ പരുക്കേറ്റ് റോഡില്‍ കിടന്നയാള്‍ക്ക് തുണയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്റെ ഔദ്യോഗിക വാഹനം പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ കൊടുത്തശേഷം ഓട്ടോയിലാണ് മന്ത്രി പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സെക്രട്ടേറിയേറ്റിന് സമീപമാണ് സംഭവമുണ്ടായത്. 

പ്രളയദുരന്തബാധിതര്‍ക്കായുള്ള സാധനങ്ങള്‍ ശേഖരിച്ച കേന്ദ്രങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സെക്രട്ടേറിയറ്റില്‍നിന്ന് കനകക്കുന്നിലേക്കു പോകുകയായിരുന്നു മന്ത്രി. സെക്രട്ടേറിയറ്റിനു സമീപം പുന്നന്‍ റോഡില്‍ വിവരാവകാശ കമ്മിഷന്‍ ഓഫീസിനു സമീപം ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുകയായിരുന്നു. ഇയാളെ ഉടന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വാഹനത്തില്‍ക്കയറ്റി മന്ത്രിയുടെ ഗണ്‍മാന്റേയും ഡ്രൈവറുടേയും സഹായത്തില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.

തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാനായി മന്ത്രിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ജീവനക്കാരനും ഓട്ടോ പിടിക്കുകയായിരുന്നു. ബാലാവകാശ കമ്മിഷന്‍ ജീവനക്കാരന്‍ പൂവച്ചല്‍ സ്വദേശി ആല്‍ഫ്രഡിനാണ് അപകടത്തില്‍ പരിക്കേറ്റത്. എതു വാഹനമാണ് ഇടിച്ചിട്ടതെന്നു തിരിച്ചറിഞ്ഞിട്ടില്ല. റോഡിലേക്കു തെറിച്ചുവീണ ആല്‍ഫ്രഡിനു തലയ്ക്കാണ് പരിക്കേറ്റത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിനോടു നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി