കേരളം

ക്രിസ്മസ് പരീക്ഷ പതിവ് പോലെ, ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ; തീയതികൾ ഇങ്ങനെ..

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സ്കൂളുകളിൽ ഓണപ്പരീക്ഷയ്ക്കു പകരം ക്ലാസ് പരീക്ഷ നടത്താനും ക്രിസ്മസ് പരീക്ഷ മുൻ നിശ്ചയ പ്രകാരം നടത്താനും ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ഡിസംബർ 13 മുതൽ 22 വരെ ക്രിസ്മസ് പരീക്ഷ നടക്കും. ഓണപ്പരീക്ഷയ്ക്കു പകരം ഒക്ടോബർ 15ന് മുൻപായി സ്കൂൾതലത്തിൽ ചോദ്യക്കടലാസ് തയാറാക്കി ക്ലാസ് പരീക്ഷ നടത്തണം. ഓണപ്പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യക്കടലാസുകൾ ക്ലാസുകളിൽ ചർച്ച ചെയ്യണം.

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ മുൻ തീരുമാനം അനുസരിച്ചു നടക്കും. എസ്എസ്എൽസി പരീക്ഷ രാവിലെയാക്കുന്നതിനെക്കുറിച്ച് ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ, പരീക്ഷാഭവൻ സെക്രട്ടറിമാരുടെ യോഗം വിളിച്ചു തീരുമാനിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി