കേരളം

പ്ര​ള​യം: രണ്ടാം ഘട്ടത്തിലും സഹായഹസ്തവുമായി ആ​ന്ധ്ര: ഇത്തവണ നൽകിയത് രണ്ടരക്കോടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്ര​ള​യം വിതച്ച കൊടും നാശനഷ്ടങ്ങളിൽ നിന്നും പതിയെ പതിയെ കരകയറാൻ ശ്രമിക്കുകയാണ് കേരളം. സംസ്ഥാനത്തെ അയൽ സംസ്ഥാനത്തുള്ളവരുൾപ്പെടെ എല്ലാവരും സഹായിക്കുന്നുമുണ്ട്. അതിനിടെ കേരളത്തിന്‍റെ അതിജീവനത്തിന് വീണ്ടും സഹായ ഹസ്തവുമായി ആന്ധ്ര എത്തിയിരിക്കുകയാണ്. 

രണ്ടര കോടിയോളം രൂ​പ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​നാ​യി ആ​ന്ധ്ര നല്‍കിയിരിക്കുന്നത്. ആ​ന്ധ്ര സ​ര്‍​ക്കാ​രിന്‍റെ ക​ത്തും ചെ​ക്കു​ക​ളും ധ​ന​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് ലഭിച്ചിട്ടുണ്ട്. വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്നു​ള്ള സം​ഭാ​വ​ന​യാ​ണി​തെന്നാണ് അറിയിപ്പ്. നേ​ര​ത്തെ 51.018 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം കേരളത്തിന് ആ​ന്ധ്ര​ ന​ല്‍​കി​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം