കേരളം

മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റാകും, ബെന്നി ബഹന്നാന്‍ യുഡിഎഫ് കണ്‍വീനര്‍ ; പട്ടിക രാഹുല്‍ ഗാന്ധി അംഗീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസിയുടെ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കും. മൂന്ന് വര്‍ക്കിംങ് പ്രസിഡന്റുമാരെയും നിയമിക്കാനും കോണ്‍ഗ്രസ് ഉന്നതാധികാര സമിതി തീരുമാനിച്ചു. തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി.


കെ സുധാകരന്‍, എംഐ ഷാനവാസ് , കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ വര്‍ക്കിംങ് പ്രസിഡന്റുമാരും ബെന്നി ബഹന്നാന്‍ യുഡിഎഫ് കണ്‍വീനറും കെ മുരളീധരന്‍ പ്രചരണ വിഭാഗം തലവനുമായി സ്ഥാനമേല്‍ക്കും. എഐസിസിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണ് എഐസിസി പുറത്തിറക്കിയിരിക്കുന്നത്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കിയതിന് പുറമേ മൂന്ന് വര്‍ക്കിംങ് പ്രസിഡന്റുമാരെ കൂടി നിയമിക്കുന്നതിലൂടെ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരം കണ്ടെത്താനാണ് ഹൈക്കമാന്‍ഡിന്റെ ശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു