കേരളം

ലോറിയിടിച്ച് മരിച്ച സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ അവകാശികള്‍ക്ക് 'രണ്ടു കോടി എഴുപതുലക്ഷം രൂപ' നഷ്ടപരിഹാരം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ച സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ അവകാശികള്‍ക്ക് രണ്ടു കോടി എഴുപതുലക്ഷം രൂപ നഷ്ടപരിഹാരം. ചങ്ങനാശ്ശേരി ചെറുകര വീട്ടില്‍ സംഗീത്‌ലാലിന്റെ അവകാശികള്‍ക്കാണ് ആലപ്പുഴ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ജഡ്ജി കെ പി സുധീര്‍ നഷ്ടപരിഹാരം വിധിച്ചത്. ലോറിയുടെ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

2012 മാര്‍ച്ച് 14ന് ബംഗലൂരു സിറ്റിയിലായിരുന്നു അപകടം. സംഗീത്‌ലാല്‍ ബംഗലൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ സീനിയര്‍ ആപ്ലിക്കേഷന്‍ എന്‍ജിനീയറായിരുന്നു. പ്രതിമാസം ഒരു ലക്ഷം രൂപയോളം വരുമാനമുണ്ടായിരുന്നു. ആലപ്പുഴ ബാറിലെ അഭിഭാഷകരായ ജെയിംസ് ചാക്കോയോഗ്യാവീട് , ജോസ് വൈ ജെയിംസ് എന്നിവര്‍ മുഖാന്തരം രണ്ടരക്കോടി നഷ്ടപരിഹാരമാണ് സംഗീത്‌ലാലിന്റെ കുടുംബം ആവശ്യപ്പെട്ടത്. കോടതി പലിശയടക്കമാണ് തുക അനുവദിച്ചത്. ഇതില്‍ കോടതി ചെലവ് കൂടി അനുവദിക്കുമ്പോള്‍ മൂന്നുകോടിയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി