കേരളം

അഭിമന്യൂ വധക്കേസ്: പ്രധാന പ്രതികളിലൊരാള്‍ കീഴടങ്ങി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി കീഴടങ്ങി. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറി ആരിഫ ബിന്‍ ആണ് കീഴടങ്ങിയത്. കൊലപാതകത്തിനായി ആളുകളെ ഏര്‍പ്പെടുത്തിയത് ആരിഫാണെന്നാണ് പൊലീസ് കണ്ടെത്തല്‍. അഭിമന്യുവിനെ നേരിട്ട് ആക്രമിച്ചതിനും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

രണ്ടര മാസം മുന്‍പ് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആരിഫ ബിന്‍ അടക്കമുള്ള എട്ട് പ്രതികള്‍ക്കെതിരെ പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത എട്ടുപേര്‍ക്കെതിരെയായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്. കുറ്റകൃത്യത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത 26 പ്രതികളാണു പൊലീസിന്റെ പട്ടികയിലുള്ളത്. അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ ഏതാനും പേര്‍ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി