കേരളം

കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കോടിയേരി;' നടക്കുന്നത് സമര കോലാഹലം,  തെളിവുണ്ടെങ്കില്‍ ഏതു പാതിരിയായാലും രക്ഷപെടില്ല'

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിലെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരം ദുരുദ്ദേശപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമര കോലാഹലമാണ് ഇപ്പോള്‍ നടക്കുന്നത്.

രാഷ്ട്രീയപ്രചരണങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.  തെളിവുണ്ടെങ്കില്‍ ഏത് പാതിരിയായാലും രക്ഷപെടില്ലെന്നും ഇരയ്‌ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

 അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് നാളെയും തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും ചോദ്യം ചെയ്യല്‍ നാളെ പൂര്‍ത്തിയാക്കാനാവുമെന്നും അന്വേഷണ സംഘം അറിയിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മാത്രമേ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി