കേരളം

ക്യാപ്റ്റൻ രാജുവിന്റെ സംസ്ക്കാരം നാളെ; മ‌ൃതദേഹം എറണാകുളം ടൗൺ ഹാളിൽ പൊതു ദർശനത്തിനുവയ്ക്കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ സംസ്ക്കാരം നാളെ. അമേരിക്കയിൽ നിന്ന് മകൻ രവിരാജ് ഇന്ന് കൊച്ചിയിലെത്തും.

മൃതദേഹം നാളെ രാവിലെ 6.45ന് പാടിവട്ടത്തെ പാൻജോസ് അപ്പാർട്ട്മെന്റിൽ കൊണ്ടുവരും. വീട്ടിലെ പ്രാർഥന ചടങ്ങുകൾക്കു ശേഷം 7.45ന് എറണാകുളം നോർത്ത് ടൗൺ ഹാളിൽ മ‌ൃതദേഹം പൊതു ദർശനത്തിനുവയ്ക്കും. 10മണിവരെയാണ് പൊതു ദർശനം. ഇവിടെനിന്ന് മൃതദേഹം സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടു പോകും. വഴിമധ്യേ ആലപ്പുഴയിലെ ക്യാപ്റ്റന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്സ് ഹോട്ടലിനു മുന്നിലും തിരുവല്ല ജംക്‌ഷനിലും പത്തനംതിട്ട ടൗൺ ഹാളിനു മുന്നിലും അൽപ്പസമയം വീതം അന്ത്യാജ്ഞലി അർപ്പിക്കാനായി വാഹനം നിർത്തും. 

ഓമല്ലൂർ ഗവ.എച്ച്എസ്എസിൽ ഉച്ചക്ക് രണ്ട് മുതൽ 3.30 വരെ പൊതു ദർശനത്തിനു വച്ച ശേഷം ഓമല്ലൂരിലെ ബന്ധു വീട്ടിലെത്തിക്കും. നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വൈകിട്ട് നാലുമണിക്കാണ് സംസ്കാരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍