കേരളം

തടഞ്ഞു നിര്‍ത്തി ഇടനെഞ്ചില്‍ കുത്തി, പിന്തുടര്‍ന്നെത്തി കഴുത്തിന് വെട്ടി: വീട്ടമ്മയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഓട്ടോ ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വീട്ടമ്മയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയതിന് പിന്നില്‍ ദിവസങ്ങള്‍ നീണ്ട ഗൂഢാലോചന. പള്ളിത്തോട്ടം സ്വദേശിയായ വീട്ടമ്മയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഓട്ടോ ഡ്രൈവര്‍ സിയാദിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് മുന്‍പ് ഗൂഢാലോചനയുടെ ഘട്ടത്തിലും പ്രതികള്‍ പരസ്പരം മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നില്ലെന്നാണ് വിവരം. കൂടുതല്‍ ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിറ്റി പൊലീസ്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബീച്ച് റോഡില്‍ നിന്ന് സിയാദിന്റെ ഓട്ടോറിക്ഷയെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ചിന്നക്കട തിയേറ്റര്‍ ജംഗ്ഷനില്‍ വച്ചാണ് ആദ്യം ആക്രമിക്കുന്നത്. തടഞ്ഞ് നിര്‍ത്തി ഇടത് നെഞ്ചില്‍ കത്തി കുത്തിയിറക്കി. ചോര വാര്‍ന്നൊഴുകുന്ന നിലയില്‍ ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട സിയാദിനെ അക്രമികള്‍ പിന്തുടര്‍ന്നത് കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ചാമക്കട മഹാറാണി മാര്‍ക്കറ്റില്‍ സിയാദിന്റെ ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞപ്പോള്‍ പിന്നാലെ ബൈക്കിലെത്തിയവര്‍ അവിടെ വച്ച് കഴുത്തിലും തലയിലും വെട്ടി വീഴ്ത്തി. മരണം ഉറപ്പാക്കാന്‍ ഹോക്കി സ്റ്റിക്കുപയോഗിച്ച് വാരിയെല്ലുകളും അടിച്ചു തകര്‍ത്തു. പൊലീസെത്തി ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സിയാദ് മരിച്ചിരുന്നു.

ഞായറാഴ്ച രാത്രി 12ന് നടന്ന കൊലപാതകത്തിന് പിന്നില്‍ പള്ളിത്തോട്ടം സ്വദേശിയായ വീട്ടമ്മയുടെ മാതൃസഹോദരന്‍ ഉള്‍പ്പെടെയുള്ളവരാണെന്ന് തിങ്കളാഴ്ച പുലര്‍ച്ചയോടെ പൊലീസിന് വിവരം ലഭിച്ചു. ഈസ്റ്റ് സി.ഐ എസ്. മഞ്ജുലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ പ്രതികളുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുണ്ടായിരുന്നു. ടവര്‍ ലൊക്കേഷനുകള്‍ തേടി ഇറങ്ങിയപ്പോഴാണ് പൊലീസിനെ കബളിപ്പിക്കാന്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക കേന്ദ്രങ്ങളില്‍ കൈമാറിയാണ് പ്രതികള്‍ മുങ്ങിയതെന്ന് ബോദ്ധ്യമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍