കേരളം

'ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരന്‍, ബലാത്സംഗത്തിന് തെളിവ്'; അറസ്റ്റ് അര്‍ധരാത്രിയോടെയെന്ന് എസ് പി ഹരിശങ്കര്‍

സമകാലിക മലയാളം ഡെസ്ക്

 കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്യുമെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍. ബലാത്സംഗം നടന്നതിന് തെളിവുകളുണ്ട്.കന്യാസ്ത്രീയുടെ പരാതി സത്യമാണെന്ന് തെളിഞ്ഞതായും എസ് പി മാധ്യമങ്ങളോട് വെളിപ്പെടുത്തി. നാളെ പാലാ കോടതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അറസ്റ്റ് രേഖപ്പെടുത്തിയാലുടന്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുമെന്നും 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണം സംഘം വെളിപ്പെടുത്തി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാകും വൈദ്യപരിശോധന നടത്തുക. ഐജി വിജയ് സാഖറെയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് എസ് പി മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും പൊലീസ് ഇത് നിഷേധിച്ചു.
 

 ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതായി അന്വേഷണ സംഘം ജലന്ധര്‍ പൊലീസിനെയും അഭിഭാഷകരെയും കന്യാസ്ത്രീകളുടെ ബന്ധുക്കളെയും അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി