കേരളം

'അറസ്റ്റ് രേഖപ്പെടുത്തിയാല്‍ സമരം താത്കാലികമായി അവസാനിപ്പിക്കും, ഇനിയൊരു ഫ്രാങ്കോ ഉണ്ടാവരുത്,പിന്തുണച്ചവര്‍ക്ക് നന്ദി'; സിസ്റ്റര്‍ അനുപമ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ  അറസ്റ്റ് ചെയ്താല്‍ താത്കാലികമായി സമരം അവസാനിപ്പിക്കുമെന്ന് സിസ്റ്റര്‍ അനുപമ. അറസ്റ്റ് രേഖപ്പെടുത്തുന്നത് വരെ സമരം തുടരും. മാധ്യമങ്ങളും നല്ലവരായ ജനങ്ങളുമടക്കം പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

 ബിഷപ്പിനെതിരെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ഇനിയും ലഭിക്കും. സഭയില്‍ നവീകരണമുണ്ടാകേണ്ടതുണ്ട്. ഇനി ഒരു ഫ്രാങ്കോമാരും ഉണ്ടാവാതിരിക്കാനാണ് സമരം നടത്തിയതെന്നും സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

 കന്യാസ്ത്രീമാരുടെ കണ്ണീരിന്റെ വിജയമാണിതെന്നും അറസ്റ്റ് ചെയ്യുമെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സമര സമിതി നേതാക്കള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി