കേരളം

കന്യാസ്ത്രീകളുടെ സമരം വിജയിച്ചുവെന്ന് വിഎസ്; കണ്ണീരിന്റെ വിജയമെന്ന് സമരസമിതി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചുവെന്ന് വിഎസ് അച്യുതാനന്ദന്‍. പ്രതി അറസ്റ്റിലായതോടെ സമരത്തിന്റെ ഈ ഘട്ടം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഎസ് പറഞ്ഞു. 

 പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപെടാതെ നോക്കേണ്ടത് അന്വേഷണ സംഘത്തിന്റെ കടമയാണ്. പ്രോസിക്യൂഷനും അന്വേഷണ സംഘവും ഈ കടമ വേണ്ട രീതിയില്‍ നിര്‍വഹിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും വിഎസ് അറിയിച്ചു.

മൂന്ന് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീമാരുടെ കണ്ണീരിന്റെ വിജയമാണിതെന്നും അറസ്റ്റില്‍ സന്തോഷമുണ്ടെന്നും സമരസമിതി പറഞ്ഞു. കേരള സമൂഹം ഒന്നാകെ ഏറ്റെടുത്ത സമരമായിരുന്നു ഇത്. അറസ്റ്റ് മാത്രമേ നടന്നിട്ടുള്ളൂ. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു