കേരളം

പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്: കന്യാസ്ത്രീക്കെതിരെ നടന്നത് പ്രകൃതിവിരുദ്ധവും അതിക്രൂരവുമായ പീഡനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക്ല്‍ കന്യാസ്ത്രീയെ പ്രകൃതി വിരുദ്ധവും അതി ക്രൂരവുമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന് പൊലീസ്. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഫ്രാങ്കോയ്‌ക്കെതിരെ കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി എസ് ഹരിശങ്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ നിന്ന് കേസിന് ഉപകാര പ്രദമായ നിരവധി കാര്യങ്ങള്‍ ലഭിച്ചതായി ഹരിശങ്കര്‍ വെളിപ്പെടുത്തി. തനിക്കെതിരെ ഗൂഡാലോചന നടന്നു എന്ന ഫ്രാങ്കോയുടെ വാദം പൊളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം നാളെ പാല കോടതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ ഹാജരാക്കും. വൈദിക വസ്ത്രങ്ങളെല്ലാം മാറ്റിവെച്ചാണ് ഫ്രാങ്കോയെ വൈദ്യപരിശോധനക്ക് കൊണ്ടുപോയത്. ഫ്രാങ്കോയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിക്കുന്നതിനും പൊലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി