കേരളം

പ്രളയദുരിതാശ്വാസം : മുഖ്യമന്ത്രി ഡല്‍ഹിക്ക് ; ചൊവ്വാഴ്ച  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്രളയദുരിതാശ്വാസം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. നാളെ ഡല്‍ഹിക്ക് തിരിക്കുന്ന മുഖ്യമന്ത്രി മറ്റന്നാള്‍ വൈകീട്ട് 5.30 ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായും പിണറായി വിജയന്‍ ചര്‍ച്ച നടത്തും. 

പ്രളയക്കെടുതിയില്‍ 20,000 കോടിയുടെ നഷ്ടം നേരിട്ടതായാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയക്കെടുതി നേരിടാന്‍ കേന്ദ്രം ഇതുവരെ 600 കോടിയാണ് അനുവദിച്ചത്. കഴിഞ്ഞദിവസം കേന്ദ്രസംഘം നിരീക്ഷണം നടത്തിയശേഷം ഡല്‍ഹിക്ക് മടങ്ങിയിരുന്നു. വിദേശ സഹായം ലഭിക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നേക്കുമെന്നാണ് സൂചന. 

അമേരിക്കയില്‍ ചികില്‍സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. പുലര്‍ച്ചെ മൂന്നരയോടെ ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രിയും ഭാര്യയും തിരുവനന്തപുരത്ത് എത്തിയത്. നേരെ ക്ലിഫ് ഹൗസിലേക്ക് പോയ മുഖ്യമന്ത്രി, വിശ്രമത്തിന് ശേഷം രാവിലെ പത്തുമണിയോടെ സെക്രട്ടേറിയറ്റില്‍ എത്തി ചുമതല ഏറ്റെടുത്തു. 

സെപ്തംബര്‍ രണ്ടാം തിയതിയാണ് ചികിത്സകള്‍ക്കായി അദ്ദേഹം അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇരുപത്തിയൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് തിരിച്ചെത്തിയത്. നാളെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!