കേരളം

കന്യാസ്ത്രീകള്‍ വഴിവക്കില്‍ സമരം ചെയ്ത് സഭയെ അവഹേളിച്ചു: ഫ്രാങ്കോയുടെ അറസ്റ്റ് വേദനാജനകമെന്ന് കെസിബിസി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പീഡനക്കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റ അറസ്റ്റ് വേദനാജനകമെന്ന് കെസിബിസി. സംഭവത്തില്‍ ഖേദിക്കുന്നുവെന്നും കെസിബിസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കന്യാസ്ത്രീകളുടെ സമരത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് കെസിബിസി പത്രക്കുറിപ്പിറക്കിയിരിക്കുന്നത്. 

കേസ് കോടതിയിലായതിനാല്‍ അഭിപ്രായം പറയുന്നില്ല. കത്തോലിക്ക സഭയെ ബലഹീനമാക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണം. സമരം ചെയ്ത വൈദികരുടെയും കന്യാസ്ത്രീകളുടെയും നടപടിതെറ്റാണ്‌.

കന്യാസ്ത്രീകള്‍ വഴിവക്കില്‍ സമരം ചെയ്ത് സഭയെ അവഹേളിച്ചു. സമരം സഭാ നടപടികള്‍ക്ക് വിരുദ്ധമാണ്. കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ഉചിതമായ നടപടി എടുത്തിട്ടുണ്ട്.  കന്യാസ്ത്രീയ്ക്ക് നീതി ലഭിച്ചില്ല എന്ന ആരോപണം ശരിയല്ലെന്നും കെസിബിസി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍