കേരളം

മലപ്പുറത്ത് വൃദ്ധസദനത്തില്‍ രണ്ടുദിവസത്തിനിടെ നാല് മരണം; ദുരൂഹതയെന്ന് നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: തവനൂര്‍ വൃദ്ധസദനത്തില്‍ ഇന്നലേയും ഇന്നുമായി നാല് അന്തേവാസികള്‍ മരിച്ചു.ശീദേവിയമ്മ,കൃഷ്ണബോസ്,വേലായുധന്‍,കാളിയമ്മ എന്നിവരാണ് മരിച്ചത്. വാര്‍ധക്യസഹചമായ അസുഖങ്ങള്‍ മൂലമാണ് മരണങ്ങള്‍ എന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ അസ്വാഭാവിക മരണങ്ങളാണ് എന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

ഇന്നലെ വൈകുന്നേരം 6.25നാണ് ശ്രീദേവിയമ്മ മരിച്ചത്. കൃഷ്ണബോസ് ഇന്നലെ രാത്രി നെഞ്ചുവേദനയെത്തുടര്‍ന്ന് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വേലായുധന്‍ ഇന്ന് വെളുപ്പിന് നാല് മണിക്കും കാളിയമ്മ ആറുമണിക്കുമാണ് മരിച്ചത്. ഇന്നലെ മരിച്ച ശ്രീദേവിയമ്മയുടെ മൃതദേഹം ഇന്നലെതന്നെ സംസ്‌കരിച്ചു എന്നതാണ് നാട്ടുകാര്‍ക്ക് സംശയമായി ഉയര്‍ത്തിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'