കേരളം

അഭിമന്യു വധം : പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു, കാംപസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി ജെഐ മുഹമ്മദ് ഒന്നാംപ്രതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 16 പേരാണ് ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും കോളേജിലെ കാംപസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദാണ് ഒന്നാം പ്രതി. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലിഹാണ് രണ്ടാം പ്രതി.

സംഭവം നടന്ന് 85 ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണര്‍ സുരേഷ്‌കുമാറാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. അഭിമന്യു വധത്തില്‍ നേരിട്ട് പങ്കാളികളായ 16 പേരെയാണ് ആദ്യഘട്ട കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. 

കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘം ചേരല്‍, ആയുധം ഉപയോഗിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് 19 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇനി ഏഴുപേരെ കൂടി കണ്ടെത്തണം. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാജാസിലെ ചുമരെഴുത്തുമായി ബന്ധപ്പെട്ട് കാംപസ് ഫ്രണ്ടുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ജൂലായ് രണ്ടിനാണ് എസ്എഫ്‌ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു