കേരളം

ക്യാമറ വെച്ചത് പുലികളെ കണ്ടെത്താൻ ; പതിഞ്ഞത് വേട്ടക്കാർ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് വേട്ടക്കാരുടെ ചിത്രം. കേരള-തമിഴ് നാട് അതിര്‍ത്തി വനത്തില്‍ നാടുകാണിയില്‍ സ്ഥാപിച്ച ക്യാമറയിലാണ് വേട്ടക്കാരുടെ ചിത്രം പതിഞ്ഞത്.  തോക്കുമായി കടന്നുപോവുന്ന വേട്ടക്കാരുടെ ചിത്രമാണ് ക്യാമറയിൽ പതിഞ്ഞത്.

118 സ്ഥലങ്ങളിലായി 236 ക്യാമറകളാണ് സ്ഥാപിച്ചത്. ഇതിൽ ഗൂഡല്ലൂര്‍ വനമേഖലയില്‍ സ്ഥാപിച്ച മൂന്നു ക്യാമറകള്‍ മോഷണം പോയിരുന്നു. ചിത്രങ്ങള്‍ വനംവകുപ്പ് പൊലിസിന് കൈമാറി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരുമാസം മുമ്പ് സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ച് വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)