കേരളം

മന്ത്രിയുടെ കാര്‍ പഞ്ചറായി; നടുറോഡില്‍ കിടന്നത് പത്തുമിനിറ്റ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പഞ്ചറായി. ഇതേ തുടര്‍ന്ന് മന്ത്രിയുടെ വാഹനം പത്തുമിനിറ്റോളം സമയം വാഹനം നടുറോഡില്‍ കിടന്നു. നടക്കാവ് റോഡില്‍ കാക്കൂര്‍ കൂരാപ്പിള്ളി കവലയ്ക്കാണ് സമീപം വെച്ചാണ് ടയര്‍ പഞ്ചറായത്.

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.രാമമംഗലത്ത് മൂവാറ്റുപ്പുഴ അര്‍ബന്‍ സഹകരണസംഘത്തിന്റെ ശാഖ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. പത്തുമിനിറ്റിനുള്ളില്‍ ടയര്‍ മാറ്റിയിട്ടതോടെ മന്ത്രി അതേ വാഹനത്തില്‍ യാത്ര തുടര്‍ന്നു. 

പായ് വഞ്ചി പ്രയാണത്തിനിടെ അപകടത്തില്‍ പെട്ട അഭിലാഷ് ടോമിയുടെ വീടും മന്ത്രി സന്ദര്‍ശിച്ചിരുന്നു. എന്ത് സഹായം വേണമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കടകംപള്ളി പറഞ്ഞു. അതേസമയം അഭിലാഷിന് വിദഗ്ദ ചികിത്സയ്ക്കുള്ള അടിയന്തര സൗകര്യമൊരുക്കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം