കേരളം

സെന്‍ട്രല്‍ ജയിലിന്റെ മതില്‍ കടന്ന് 'പറന്നെത്തി' ഇറച്ചിയും മധുരപലഹാരങ്ങളും; വകുപ്പ്  അന്വേഷണം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

 കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതിലിനുള്ളിലേക്ക് മൂന്ന് കെട്ട് ഇറച്ചിയും, ഒരു വലിയ പൊതി ബേക്കറി സാധനങ്ങളും പറന്നെത്തിയതായി റിപ്പോര്‍ട്ട്. ജയില്‍ ആശുപത്രിക്ക് സമീപമാണ് സാധനങ്ങള്‍ പുറത്ത് നിന്ന് ആളുകള്‍ എറിഞ്ഞ് നല്‍കിയത്.

പുറത്ത് നിന്ന് ജയിലിനുള്ളിലേക്ക് കവറുകള്‍ പറക്കുന്നത് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനാണ് കണ്ടത്. ഇയാള്‍ ഹോണ്‍ മുഴക്കിയതോടെ മൂന്നംഗ സംഘം ഓടി രക്ഷപെടുകയായിരുന്നു. 
 ബിഗ്‌ഷോപ്പറിലാണ് സംഘം സാധനങ്ങളുമായി ജയിലിന് പുറത്ത് നിലയുറപ്പിച്ചിരുന്നതെന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 

ജയില്‍ ജീവനക്കാര്‍ എത്തുന്നതിന് മുമ്പ് മദ്യവും മൊബൈല്‍ഫോണും എറിഞ്ഞു കൊടുത്തിരുന്നോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ജയിലിനുള്ളില്‍ മാത്രമല്ല പുറത്തും കാവല്‍ നിര്‍ത്തേണ്ടി വരുമെന്നാണ് ജയിലധികൃതര്‍ പറയുന്നത്. ജയിലിലെ വിഐപി പ്രതികള്‍ക്ക് വേണ്ടിയാണ് പുറത്ത് നിന്നും ഇത്തരത്തില്‍ സാധനങ്ങളെത്തുന്നത് എന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി