കേരളം

നവദമ്പതികളുടെ ബൈക്കില്‍ വാനിടിച്ച് ഭര്‍ത്താവ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നവദമ്പതികളുടെ ബൈക്കില്‍ വാനിടിച്ച് ഭര്‍ത്താവ് മരിച്ചു. ദേശീയ പാതയില്‍ ആറാട്ടുവഴി ജങ്ഷന് സമീപം നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ പിക്കപ്പ് വാന്‍ വന്നിടിക്കുകയായിരുന്നു. ഭര്‍ത്താവ് സാബു തത്ക്ഷണം മരിച്ചു. ഭാര്യ ഗുരുതരപരുക്കുകളോടെ ആശുപത്രിയിലാണ്.

ഇന്നലെ രാത്രിയിലാണ് അപകടം. കഴിഞ്ഞയാഴ്ചയായിരുന്നു ഇവരുടെ വിവാഹം. അമിത വേഗത്തിലെത്തിയ പിക്അപ്പ് വാന്‍ ബൈക്കിലിടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തസ്രാവത്തെ തുടര്‍ന്ന് സാബു മരിക്കുകയായിരുന്നു.

എറണാകുളം ജില്ലാ ജയില്‍ വാര്‍ഡനായിരുന്ന സാബു സ്ഥാനമാറ്റം ലഭിച്ച് ഇന്ന് ആലപ്പുഴ സബ്ജയിലില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ദുരന്തം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍