കേരളം

പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; പുതിയ പ്രതിഭാസമല്ലെന്ന് അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയത്തിന് പിന്നാലെ മണല്‍തിട്ടകള്‍ തെളിഞ്ഞു വറ്റിയതിന് പിന്നാലെ പെരിയാറില്‍ ആദ്യമായി ജലനിരപ്പ് ഉയര്‍ന്നു. രണ്ട് ദിവസങ്ങളിലായി ഉയര്‍ന്നത് 40 സെന്റിമീറ്ററാണ്.

കിഴക്കന്‍ മലനിരകളില്‍ നിന്നും മലവെള്ളം ഒഴുകിയെത്തിയതാണ് പെരിയാര്‍ നിറയാന്‍ ഒരു കാരണം. പുഴയില്‍ വെള്ളം കയറിയത് പുതിയ പ്രതിഭാസമാണെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്നും ആശങ്കവേണ്ടെന്നും ജലസേചന അതോറിറ്റി അധികൃതര്‍ പറഞ്ഞു. മംഗലപ്പുഴ മുതല്‍ മാഞ്ഞാലി വരെയുള്ള ഭാഗത്ത് അഞ്ചടിയിലേറെ ഉയരത്തില്‍ വെള്ളം ഉയര്‍ന്നതായും നീരൊഴുക്ക് വര്‍ധിച്ചെന്നും നാട്ടുകാര്‍ പറയുന്നു.

പുറപ്പിള്ളിക്കാവ് റഗുലേറ്റര്‍ കംബ്രിജിന്റെ ഷട്ടറുകള്‍ മുന്നെണ്ണം ഉയര്‍ത്തിയാണ് കഴിഞ്ഞ രണ്ട് ദിവസം ജലനിരപ്പ് നിയന്ത്രിച്ചത്. കഴിഞ്ഞ ദിവസം വെള്ളം കൂടിയതിനെ തുടര്‍ന്ന് പുറപ്പിള്ളിക്കാവ് റഗുലേറ്ററിന് സമീപത്തെ ഇടറോഡിലെ വെള്ളം കയറിയിരുന്നു. ഒരടികൂടി വെള്ളമുയര്‍ന്നാല്‍ ഷട്ടറുകള്‍ പൂര്‍ണമായും മുങ്ങുന്ന അവസ്ഥയിലാണ് ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍