കേരളം

ഭിന്നശേഷിയുള്ള കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

വള്ളികുന്നം: ഭിന്നശേഷിയുള്ള കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവര്‍ക്കും മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇലിപ്പക്കുളം എം.ഇ.എസ് സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 22 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 3.30ന് ചൂനാട്കാഞ്ഞിരത്തുമുട് റോഡില്‍ വള്ളികുന്നം പരിയാരത്ത് കുളങ്ങരയ്ക്കുസമീപമായിരുന്നുഅപകടം.

നിയന്ത്രണം വിട്ട ബസ് റോഡിന്റെ വശത്ത് വീണ് കിടന്ന മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ സിയാദ് ,വിദ്യാര്‍ത്ഥികളായ അമല്‍, നിയാസ്, രഞ്ജിത്ത് എന്നിവരെ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു കുട്ടികളെ സ്‌കൂള്‍ അധികൃതരും പൊലീസും  ചേര്‍ന്ന് വീടുകളില്‍ എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം