കേരളം

അച്ഛന്‍ വിളിച്ചു, ബാലഭാസ്‌കര്‍ കണ്ണുതുറന്നു; പ്രതീക്ഷ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. വിവിധകോണുകളില്‍ നിന്ന് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷണങ്ങള്‍ വരുന്ന സാഹചര്യത്തിലാണ് തീരുമാനം. 

ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുന്ന ബാലഭാസ്‌കര്‍ അബോധാവസ്ഥയില്‍ തന്നെയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പിതാവ് എത്തി വിളിച്ചപ്പോള്‍ അദ്ദേഹം ചെറുതായി കണ്ണുതുറന്നിരുന്നു. രക്തസമ്മര്‍ദ്ദത്തില്‍ ഇടക്കിടെ വ്യതിയാനം സംഭവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 

ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ലക്ഷ്മി അപകട നില തരണം ചെയ്തു. ഡ്രൈവര്‍ അര്‍ജുന്റെ ആരോഗ്യനില തൃപ്തികരമാണ്. അപകടത്തില്‍ മരിച്ച തേജസ്വിനി ബാലയുടെ മൃതദേഹം ലക്ഷ്മിയെ കാണിച്ച ശേഷം ഇന്നലെ സംസ്‌കരിച്ചു. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനു സാരമായി പരുക്കേറ്റു. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു