കേരളം

ബിജെപി 350 സീറ്റുകൾ നേടും; കൂട്ടത്തിൽ കേരളവും; രാജ്നാഥ് സിങ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തനിച്ചു 350 സീറ്റുകൾ നേടുകയും അതിൽ കേരളത്തിന്റെ പങ്കുണ്ടായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ബിജെപി സംസ്ഥാന കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. മൂന്നാം ബദലായല്ല കേരളത്തിൽ ഒന്നാം ബദൽ തന്നെയായി മാറാനാണ് ബിജെപി ശ്രമിക്കേണ്ടത്. മുൻപ് കേരളത്തിലെ ബിജെപി നേതാക്കൾ പറഞ്ഞിരുന്നത് ഇവിടെ ബിജെപി മൂന്നാം ബദലായി വളർന്ന് വരുമെന്നായിരുന്നു. എന്നാൽ ഇന്ന് പറയാനുള്ളത് ഇവിടെയും ഒന്നാം ശക്തിയായി മാറാൻ ശ്രമിക്കണമെന്നാണ്. ബംഗാൾ, ഒറീസ എന്നിവിടങ്ങളിലെല്ലാം ബിജെപി വളരുന്ന രീതിയിലേക്ക് കേരളം മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി വളരുകയാണ്. ലോകത്തൊരിടത്തും കാണാനാവാത്തവിധം മുസ്‌ലിങ്ങളിലെ 73 വിഭാഗങ്ങൾക്കും സ്വതന്ത്രമായി ജീവിക്കാൻ സാധിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ. ക്രിസ്ത്യാനികൾക്കും ഇതേ രീതിയിൽ ജീവിക്കാൻ കഴിയുന്ന രാജ്യവും ഇന്ത്യ മാത്രമാണ്. ഇന്ദിരാഗാന്ധി 1969ൽ രാജ്യത്തെ ബാങ്കുകൾ ദേശസാൽക്കരണം നടപ്പാക്കിയെങ്കിലും ബാങ്ക് സേവനങ്ങൾ പാവങ്ങൾക്കുകൂടി ലഭ്യമാക്കിയ സാർവത്രീകരണം നടപ്പാക്കിയത് മോദിയാണ്. 1350 രോഗങ്ങൾക്കു ചികിൽസ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് നടപ്പാക്കാൻ സംസ്ഥാനത്തെ പാവങ്ങളെ ഓർത്തു പിണറായി സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

2030 ആകുമ്പോഴേക്കും ലോകത്തെ മൂന്ന് വൻകിട സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറും. മോദിയെ തകർക്കുക, ബിജെപിയെ തകർക്കുക എന്ന ഒരേയൊരു അജണ്ടയാണു പ്രതിപക്ഷ കക്ഷികൾക്ക് ആകെയുള്ളത്. അതിനായി അവർ വിശാല ഐക്യം രൂപവത്കരിക്കുകയാണ്. മോദിയെ വിമർശിക്കുന്ന രാഹുലിന്റെ ഭാഷ തരംതാണതാണ്. അക്കാര്യത്തിൽ ആ ചെറുപ്പക്കാരനെ ഉപദേശിക്കാൻ താൻ മുതിർന്ന കോൺഗ്രസ് നേതാക്കളോടു പറഞ്ഞിരുന്നതായും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്