കേരളം

അപ്രതീക്ഷിത വെള്ളപ്പൊക്കം; റാന്നിക്ക് സമീപം ഉരുള്‍പൊട്ടല്‍

സമകാലിക മലയാളം ഡെസ്ക്

റാന്നി: ചെങ്കോത്തര വലിയ തോട്ടില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം. പുനലൂര്‍ - മൂവാറ്റുപുഴ പാതയില്‍ വെള്ളം കയറി. ഇടമണ്‍ ആനത്താനം എസ്റ്റേറ്റിന് സമീപം പൊന്തന്‍പുഴ വനത്തില്‍ ഉരുള്‍പൊട്ടിയതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് കരുതുന്നു.

ഇന്നലെ വൈകീട്ടാണ് തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങിയത്. നിമിഷങ്ങള്‍ക്കകം വെള്ളം ഉയര്‍ന്നു. ആറുമണിയോടെ റോഡില്‍ വെള്ളം കയറി. ഗതാഗതത്തെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടില്ല. എന്നാല്‍ ചെറിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ട് ഏറെയാണ്. കഴിഞ്ഞ മാസം നേരിട്ട കനത്ത പ്രളയത്തിനു പിന്നാലെ ജലനിരപ്പ് ഉയര്‍ന്നത് തീരവാസികളില്‍ ആശങ്ക സൃഷ്ടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ