കേരളം

'തന്റെ വീട്ടില്‍ നിന്ന് സ്ത്രീകളാരും ശബരിമലയില്‍ പോകില്ല' 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ കൂട്ടത്തോടെ ശബരിമലയില്‍ എത്തുമെന്ന് കരുതുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. കോടതി വിധിയുടെ ആവേശത്തില്‍ ഏതാനും ചില സ്ത്രീകള്‍ എത്തിയേക്കാം. എന്നാല്‍ വിശ്വാസികളായ സ്ത്രീകള്‍ ആചാരം അനുഷ്ഠിച്ച് മാത്രമേ ക്ഷേത്രത്തില്‍ എത്തുകയുള്ളൂ എന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. എന്തായാലും എന്റെ വീട്ടില്‍ നിന്ന് ഒരു സ്ത്രീയും ശബരിമലയില്‍ ദര്‍ശനത്തിന് എത്തുകയില്ല. ആചാരം അനുസരിച്ച് മാത്രമേ അവര്‍ ശബരിമലയില്‍ എത്തുകയുള്ളൂ എന്നും പദ്മകുമാര്‍ പറഞ്ഞു. 

സ്ത്രീ പ്രവേശനത്തെ സിപിഎം സ്വാഗതം ചെയ്തത് ചൂണ്ടിക്കാണിച്ചപ്പോള്‍, താന്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റാണ്. ക്ഷേത്ര ആചാരങ്ങള്‍ കോട്ടമില്ലാതെ നടപ്പാക്കേണ്ട ചുമതല ദേവസ്വം ബോര്‍ഡിനുണ്ട്. 
ക്ഷേത്രത്തില്‍ വൈരുദ്ധ്യാത്മക ഭൗതിക വാദം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും ആചാരപരമായും പ്രവര്‍ത്തിക്കും. 

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് പദ്മകുമാര്‍ പറഞ്ഞു. തുടര്‍നടപടികള്‍ ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിക്കുമെന്നും എ പദ്മകുമാര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍