കേരളം

'എല്ലാം ശരിയായി കഴിഞ്ഞപ്പോള്‍' വിഎസിന് ഇടമില്ല; സിപിഎം പരസ്യത്തില്‍ നിന്ന് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഎം സ്ഥാപിച്ച പരസ്യബോര്‍ഡുകളില്‍ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്റെ ചിത്രമില്ല. 2016നിയമസഭ തെരഞ്ഞെടുപ്പിന് പരസ്യം തയ്യാറാക്കിയ കമ്പനി തന്നെ ചെയ്ത പരസ്യബോര്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമേയുള്ളു. നിയമസഭ തെരഞ്ഞെടുപ്പിലെ ബോര്‍ഡില്‍ പിണറായിക്കും കോടിയേരിക്കും ഒപ്പം വിഎസുമുണ്ടായിരുന്നു. ഇത്തവണ വിഎസ് പുറത്ത്. 

വിഎസിന്റെ ചിത്രം മറ്റുള്ളവരെക്കാള്‍ വലുപ്പത്തില്‍ നല്‍കിയ അന്നത്തെ പരസ്യത്തില്‍ 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്നായിരുന്നു ടാഗ്‌ലൈന്‍. പിണറായിയും കോടിയേരിയും മാത്രമുള്ള ഇത്തവണത്തെ പരസ്യത്തില്‍ 'വര്‍ഗീയത വീഴും, വികസനം വാഴും; ഇത് കേരളമാണ് എന്നാണ് മുദ്രാവാക്യം. 

പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും പ്രചാരണ യോഗങ്ങളില്‍ നിന്ന് വിഎസിനെ ഒഴിവാക്കിയിട്ടില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ നിന്ന് നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം