കേരളം

'വിജയ രാഘവന്റെ പരാമര്‍ശം അനുചിതം' ; എല്‍ഡിഎഫ് കണ്‍വീനര്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന് വി എസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം അനുചിതമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇത്തരം കാര്യങ്ങളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ കുറച്ച് കൂടി ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
സ്ഥാനാര്‍ത്ഥിക്കെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഇത് മലര്‍ന്ന് കിടന്ന് തുപ്പുന്നത് പോലെയുള്ള പ്രവൃത്തിയാണെന്നും വിഎസ് ആരോപിച്ചു.  പരാമര്‍ശം വിവാദമാക്കുന്നവര്‍ കുഞ്ഞാലിക്കുട്ടിയെയാണ് മോശക്കാരനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി പി കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നു. അതിനാല്‍ ആ കുട്ടിയുടെ കാര്യം ഇനി എന്താകുമെന്ന് പറയാനാകില്ലെ'ന്നായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം. പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള യോഗത്തിലായിരുന്നു സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു