കേരളം

കൂടുതൽ കേസുകളിൽ കുരുങ്ങി; കെ സുരേന്ദ്രനെ കൂടാതെ ശോഭ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും ഇന്ന് വീണ്ടും പത്രിക നൽകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കെ സുരേന്ദ്രന് പിന്നാലെ ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രനും എഎൻ രാധാകൃഷ്ണനും കൂടുതൽ കേസുകളിൽ കുരുങ്ങി. ഇതോടെ ഇവരും ഇന്ന് വീണ്ടും പുതുക്കിയ നാമനിർദേശ പത്രിക നൽകും. ശബരിമല ഹർത്താലും പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് 40 കേസുകളാണ് ബിജെപ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ളത്. സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥിയായ സോഭ സുരേന്ദ്രൻ പുതിയ കേസുകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കുക. 

ചാലക്കുടിയിലെ ബിജെപി സ്ഥാനാർത്ഥിയായ എഎൻ രാധാകൃഷ്ണനും ഇന്ന് വീണ്ടും നാമനിർദേശപത്രിക സമർപ്പിക്കും. രാധാകൃഷ്ണനെതിരേ 146 കേസുകൾകൂടിയാണ് ചുമത്തിയിട്ടുള്ളത്. നിലവിൽ ഏഴു കേസുകളാണ് ഇദ്ദേഹത്തിനെതിരേയുള്ളത്. ഈ വിവരം ആദ്യം നൽകിയ നാമനിർദേശപത്രികയിൽ ചേർത്തിട്ടുണ്ട്. പുതിയ കേസുകളുടെ വിവരം ബുധനാഴ്ചയാണ് അറിഞ്ഞതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല സമരവുമായി ബന്ധപ്പെട്ടാണ് കേസുകൾ. എല്ലാ കേസുകളിലുംകൂടി ആയിരത്തിലധികം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് രാധാകൃഷ്ണൻ പറഞ്ഞു.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനും ഇന്ന് പുതിയ നാമനിർദേശ പത്രിക നൽകും. 20 കേസുകൾ ഉണ്ടെന്നായിരുന്നു ആദ്യ പത്രികയിൽ പറഞ്ഞിരുന്നത്. എന്നാൽ സുരേന്ദ്രനെതിരെ 243 കേസുകൾ കൂടി ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പത്രിക നൽകുന്നത്. തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ഇന്ന് പത്രിക നൽകും. ഗുരുവായൂരില്‍  തൊഴുതശേഷമാകും അദ്ദേഹം പത്രിക സമര്‍പ്പിക്കുക. ജയിലിലായ കോഴിക്കോട് മണ്ഡലം  സ്ഥാനാര്‍ഥി  കെ.പി. പ്രകാശ് ബാബുവിനായി അദ്ദേഹത്തിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റാണ് ഇന്ന് പത്രിക സമര്‍പ്പിക്കുക.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി