കേരളം

നരേന്ദ്രമോദി ഏപ്രിൽ 12ന് കേരളത്തിൽ; സ്മൃതി ഇറാനിയും സുഷമ സ്വരാജുമടക്കം പത്തോളം കേന്ദ്രമന്ത്രിമാർ പ്രചരണത്തിനെത്തും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12ന് കേരളത്തില്‍ എത്തും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയ ശേഷമുള്ള  പ്രധാനമന്ത്രിയുടെ ആദ്യ കേരള സന്ദർശനമാണ് ഇത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ രണ്ട് പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ്‍ ശ്രീധരന്‍ പിള്ള അറിയിച്ചു.

കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഏപ്രില്‍ ഒമ്പതിന് കേരളത്തിൽ എത്തും. സുഷമ സ്വരാജ്, രാജ്‍നാഥ് സിങ്ങ്, നിതിന്‍ ഗഡ്‍കരി എന്നിവർ യഥാക്രമം ഏപ്രിൽ 11,13,15 തിയതികളിൽ കേരളം സന്ദർശിക്കും.  

പ്രതിരോധവകുപ്പ് മന്ത്രി നിര്‍മ്മല സീതരാമന്‍ എപ്രില്‍ 16നും റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ഏപ്രില്‍ 19നും കേരളത്തിലെത്തും. മുഖ്‍താര്‍ അബ്ബാസ് നഖ്‍വി ഏപ്രില്‍ 20ന് എത്തും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏപ്രില്‍ 21ന് കേരളത്തില്‍ എത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം