കേരളം

എംകെ രാഘവനെതിരായ കുരുക്ക് മുറുകുന്നു; ദൃശ്യങ്ങള്‍ തെരഞ്ഞടുപ്പ് കമ്മീഷന് കൈമാറി; ആശങ്കയില്‍ കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എംകെ രാഘവനെതിരായ ഒളിക്യാമറാ വിവാദത്തില്‍ കുരുക്ക് മുറുകുന്നു. ഏത് അന്വേഷണവുമായി സഹകരിക്കുമെന്ന് ടിവി 9 ഭാരത് വര്‍ഷ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ രാഹുല്‍ ചൗധരി. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതല്ലെന്നും ഈ ദൃശ്യങ്ങള്‍ തെരഞ്ഞടുപ്പ് കമ്മീഷന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് എംപി പറയുന്ന കാര്യങ്ങള്‍ വസ്തുതതയല്ല. മാധ്യമപ്രവര്‍ത്തകരെന്ന രീതിയില്‍ അദ്ദേഹത്തെ സമീപിച്ചെന്ന വാദം ശരിയല്ല. സമീപിച്ചത് ഹോട്ടല്‍ നിര്‍മ്മാണം തുടങ്ങാനെന്ന് പറഞ്ഞ് തന്നെയാണ്. ഇത് ഞങ്ങള്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും സമീപിച്ചതിന്റെ ഭാഗമല്ലെന്നും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പറഞ്ഞു

അതേസമയം ഒളിക്യാമറ വിവാദം അന്വേഷിക്കുന്ന പോലീസ് സംഘത്തെ വിപുലീകരിക്കുന്നു. തലശ്ശേരി എഎസ്പിയായ സുകുമാര്‍ അരവിന്ദനെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.എം കെ രാഘവനെതിരായി സിപിഎം നല്‍കിയ പരാതിയും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് രാഘവന്‍ നല്‍കിയ പരാതിയുമാണ് സംഘം അന്വേഷിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം തുടങ്ങിയത്.വിവാദവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതികള്‍ പരിശോധനക്കായി ഡിജിപിക്ക് കൈമാറിയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജിക്കാണ് ഡിജിപി അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

അതേസമയം ഒളിക്യാമറയിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എം കെ രാഘവന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാണ് സിപിഎമ്മിന്റെ പരാതി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവുകള്‍ക്കായി 20 കോടി രൂപ എവിടെ നിന്ന് കിട്ടി എങ്ങിനെ വിനിയോഗിച്ചു എംപിയായ ശേഷം രാഘവന്റെയും കുടംബത്തിന്റെയും സ്വത്തിലുള്ള വര്‍ധന തുടങ്ങിയവ അന്വേഷിക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന് രാഘവന്‍ നല്‍കിയ കണക്ക് വ്യാജമാണെന്നും സിപിഎം നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍