കേരളം

എംകെ രാഘവന്റെ പണമിടപാടുകൾ അന്വേഷിക്കണം; സിപിഎം തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഒളികാമറ വിവാദത്തിൽപ്പെട്ട കോഴിക്കോട്ടെ യുഡിഎഫ്എം സ്ഥാനാർഥി എംകെ രാഘവനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. എൽഡിഎഫ് കോഴിക്കോട് പാർലമെന്‍റ് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനുമായ പിഎ മുഹമ്മദ് റിയാസ് ആണ് പരാതി നൽകിയത്. 

എംകെ രാഘവന്‍റെ പണമിടപാടുകൾ അന്വേഷണ വിധേയമാക്കണമെന്നാണ് പരാതിയിലെ മുഖ്യ ആവശ്യം. രാഘവൻ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങ ലംഘനത്തെ പറ്റി അന്വേഷിക്കണമെന്നും നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

2014 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 53 ലക്ഷം രൂപയാണ് രാഘവൻ തെരഞ്ഞെടുപ്പ് ചെലവായി കമ്മിഷന് മുമ്പാകെ കാണിച്ചത്. എന്നാൽ സ്വാകര്യ ചാനൽ പ്രതിനിധിയോട് 20 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു