കേരളം

ഇടുക്കിയില്‍ മത്സരത്തിന് പൊമ്പുളൈ ഒരുമൈ സമരനായിക ഗോമതിയും: നാളെ മുതല്‍ പ്രചരണം തുടങ്ങും

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: പൊമ്പിളൈ ഒരുമൈ സമരനായിക ഗോമതി ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഇടുക്കിയില്‍ നിന്നാണ് ഗോമതി മത്സരിക്കുന്നത്. തോട്ടം തൊഴിലാളികളെ വഞ്ചിച്ച രാഷ്ട്രിയ കക്ഷികള്‍ക്കെതിരെയാണ് തന്റെ മത്സരമെന്ന് ഗോമതി വ്യക്തമാക്കി. 

പൊമ്പിളൈ ഒരുമൈ സമരം എവിടെ നിര്‍ത്തിയോ അവിടെ തന്നെയാണ് ഇപ്പോഴും തോട്ടം തൊഴിലാളികളുള്ളത്. ന്യായമായ കൂലിയും കിടപ്പാടവും വാഗ്ദാനം ചെയ്ത അധികാരികള്‍ അവരെ വഞ്ചിച്ചുവെന്ന് ഗോമതി പറഞ്ഞു. 

എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ച അന്ന് മുതല്‍ ഭീഷണിയുണ്ടെന്നും കൂടെയുള്ളവര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്നും ഗോമതി ആരോപിച്ചു. തിങ്കളാഴ്ച വൈകീട്ട് ദേവികുളത്ത് നിന്നാണ് ഗോമതിയുടെ പ്രചാരണം ആരംഭിക്കുന്നത്. ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ച പണമുപയോഗിച്ചാണ് പ്രചാരണ പരിപാടികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍