കേരളം

നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദനം: സിപിഎം നേതാവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എടപ്പാളില്‍ പത്ത് വയസുകാരിയായ നാടോടി ബാലികയെ മര്‍ദിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വട്ടക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവുമായ സി രാഘവനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. 

ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ മര്‍ദനമേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. റോഡരികില്‍ നിന്നും ആക്രി പെറുക്കുന്നത് രാഘവന്‍ വിലക്കിയെന്നും ഇത് അനുസരിക്കാത്തതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ആക്രി പെറുക്കുന്ന ചാക്ക് പിടിച്ച് വാങ്ങിയ രാഘവന്‍ ചാക്കുപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. 

ആക്രിസാധനം പെറുക്കുന്നതിനിടെ രാവിലെ പത്തുമണിയോടെയാണ് സംഭവം. എടപ്പാള്‍ ആശുപത്രിക്ക് സമീപം ഒരു കെട്ടിടത്തില്‍ നിന്നും ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് ബാലികയ്ക്ക് ക്രൂരമര്‍ദനമേറ്റത്. നെറ്റിയില്‍ നിന്നും ചോരയൊലിക്കുന്ന തരത്തിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എടപ്പാളിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ.

ഈ കുട്ടിയൊടൊപ്പം അമ്മയും സഹോദരിയുമുണ്ടായിരുന്നു. അമ്മയക്കും മര്‍ദനമേറ്റിരുന്നു. കുട്ടിയുടെയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''