കേരളം

മലപ്പുറത്ത് ഒന്നരക്കോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഒന്നരക്കോടിയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വഴിക്കടവ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. 

ലോറിയില്‍ പച്ചക്കറി  ചാക്കുകള്‍ക്കടിയില്‍ ചെറിയ ചാക്കുകളിലായി ഒളിപ്പിച്ചാണ് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. 200 ചാക്കുകളിലായി 3 ലക്ഷത്തോളം പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളാണ് ലോറിയില്‍ നിന്ന് കണ്ടെത്തിയത്.

ലോറിയുടെ ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി ഷാജിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പച്ചക്കറി വണ്ടിയില്‍ വഴിക്കടവ് ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

മലപ്പുറം എക്‌സൈസ് കമ്മീഷണറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളുടെ ഇത്രയും വലിയ ശേഖരം എവിടെ നിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി