കേരളം

'സുരേഷ് ഗോപിയെ കുറ്റക്കാരനായി പ്രഖ്യാപിച്ചു'; ടിക്കാറാം മീണയ്‌ക്കെതിരെ ബിജെപി

സമകാലിക മലയാളം ഡെസ്ക്



കോഴിക്കോട്: തെരഞ്ഞെടുപ്പ് മുഖ്യ ഓഫീസര്‍ ടീക്കാറാം മീണയെ വിമര്‍ശിച്ച് ബി ജെ പി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. അയ്യപ്പന്റെ പേരു പറഞ്ഞ് എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടത്തിയ പ്രചാരണം പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന ടീക്കാറാം മീണയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്. 

സുരേഷ് ഗോപി കുറ്റക്കാരനാണെന്ന് ഇപ്പോള്‍ തന്നെ വിധിക്കാന്‍ പാടില്ലായിരുന്നു. സുരേഷ് ഗോപിക്ക് ഇനി എങ്ങനെ അപ്പീല്‍ നല്‍കാന്‍ സാധിക്കുമെന്നും ശ്രീധരന്‍പിള്ള ആരാഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ സുരേഷ് ഗോപി അപ്പീല്‍ നല്‍കിയാല്‍ അത് പരിഗണിക്കേണ്ട സ്ഥാനത്തിരിക്കുന്നയാളാണ് മീണ. അദ്ദേഹം ഇപ്പോള്‍ തന്നെ സുരേഷ് ഗോപി കുറ്റക്കാരനാണെന്ന് വിധിപ്രഖ്യാപനം നടത്തിയത് ശരിയായില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ടു തേടിയെന്ന് കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. കഴിഞ്ഞദിവസം തൃശ്ശൂരിലെ എന്‍ ഡി എ കണ്‍വെന്‍ഷനിടെ ആയിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു