കേരളം

കോടതി വിധിക്ക് പിന്നാലെ ശബരിമലയില്‍ ആദ്യമായി പ്രവേശിച്ച യുവതികള്‍ ആരെല്ലാം;ചോദ്യം പിഎസ്‌സി ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച വിവാദ ചോദ്യം മൂല്യനിര്‍ണയത്തില്‍ നിന്നും ഒഴിവാക്കുമെന്ന് പിഎസ് സി. ചെയര്‍മാന്‍ എംകെ സക്കീറിന്റെ അദ്ധ്യക്ഷതയില്‍ പിഎസ് സി ആസ്ഥാനത്ത് ചേര്‍ന്ന പിഎസ് സി ബോര്‍ഡ് യോഗത്തിലാണ് ചോദ്യം ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി വിഭാഗത്തിലെ പരീക്ഷയിലാണ് വിവാദ ചോദ്യമുണ്ടായിരുന്നത്. കോടതിവിധിയെ തുടര്‍ന്ന് ശബരിമലയില്‍ പ്രവേശിച്ച ആദ്യയുവതികള്‍ ആരെല്ലാമെന്നായിരുന്നു ചോദ്യം. ചോദ്യം ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ശബരിമല കര്‍മ്മ സമിതിയും ബിജെപിയും അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍