കേരളം

വടകരയില്‍ പി ജയരാജന്‍; കോഴിക്കോട് പ്രദീപ് കുമാര്‍; പാലക്കാട് എംബി രാജേഷ് വിജയിക്കുമെന്ന് അഭിപ്രായ സര്‍വെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങള്‍ എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്ന് മാതൃഭൂമി -നീല്‍ സസണ്‍ സര്‍വ്വേ ഫലം. അതേ സമയം വടകര എല്‍ഡിഎഫ് തിരിച്ചു പിടിക്കുമെന്നാണ് സര്‍വ്വേ ഫലം. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ് നിലനിര്‍ത്തുമെന്നും  സര്‍വെ പറയുന്നു

വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി 42ശതമാനം വോട്ടുകള്‍ നേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍വെള്ളാപ്പള്ളിക്ക് പതിനൊന്ന് ശതമാനം വോട്ടുകള്‍ നേടുമെന്നാണ് സര്‍വെ പറയുന്നത്. മലപ്പുറം, പൊന്നാനി സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തും. 

വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ 43 ശതമാനം വോട്ടുകള്‍ നേടും. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ 41 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 12 ശതമാനം വോട്ടുകളെ നേടാന്‍ കഴിയുമെന്നും സര്‍വെ പറയുന്നു. കോഴിക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ 42 ശതമാനം വോട്ടുകള്‍ നേടും. യുഡിഎഫ് സ്ഥാനാര്‍്ത്ഥി എംകെ രാഘവന്‍ 39 ശതമാനം വോട്ടുകള്‍ നേടും. 

സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31%പേര്‍ അഭിപ്രായപ്പെട്ടു. നല്ലതെന്ന് 13%പേര്‍ അഭിപ്രായപ്പെടുന്നു.വളരെ മോശം 22%പേര്‍ അഭിപ്രായപ്പെടുമ്പോല്‍ മോശമെന്ന് 16%പേരാണ് അഭിപ്രായപ്പെടുന്നത്. ശരാശരി പ്രകടനമെന്ന് 17% അഭിപ്രായപ്പെടുമ്പോള്‍ അറിയില്ല എന്ന് പരഞ്ഞവര്‍ 1%മാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനം വളരെ നല്ലതെന്ന് 32%പേര്‍ അഭിപ്രായപ്പെടുന്നു. നല്ലതെന്ന് 14% അഭിപ്രായപ്പെട്ടു. വളരെ മോശമെന്ന് 24%പേര്‍ പറയുമ്പോള്‍ 8%പേര്‍ മോശമെന്ന് പറയുന്നു.രാജ്യം ഭരിക്കുന്ന മോഡി സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് ഭൂരിപക്ഷവും വിധിയെഴുതി. 57%പേര്‍ മോഡി സര്‍ക്കാരിന്റെ വളരെ മോശമെന്ന് അഭിപ്രായപ്പെട്ടു. മോശമെന്ന് 8%പേര്‍ അഭിപ്രായപ്പെടുന്നു.14%പേരാണ് വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ടത്. 14 % പേര്‍ നല്ലതെന്ന് അഭിപ്രായപ്പെട്ടു. ശരാശരിയെന്ന് വിലയിരുത്തിയത് 6% പേരാണ്. അറിയില്ലെന്ന് അഭിപ്രായപ്പെട്ടവര്‍ 1%മാണ്.

സ്ത്രീകളും ന്യൂനപക്ഷങ്ങളും ഒന്നാകെ മോഡിക്ക് എതിരെന്നും സര്‍വ്വേ ഫലം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രകടനം വളരെ മോശമാണെന്ന് 57%പേര്‍ അഭിപ്രായപ്പെടുന്നു. മോശമെന്ന് അഭിപ്രായപ്പെടുന്നത് 8%മാണ്.വളരെ നല്ലതെന്ന് 14%പേര്‍ അഭിപ്രായപ്പെടുമ്പോള്‍ നല്ലതെന്നും 14%പേരാണ്. ശരാശരി പ്രകടനമാണ് മോഡിയുടേതെന്ന് 8%പേര്‍ അഭിപ്രായപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി