കേരളം

ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല; സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. ഇക്കാര്യം നാളെ എറണാകുളത്തെ വിചാരണക്കോടതിയെ അറിയിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷന്‍ വ്യക്തമാക്കി.

കുറ്റം ചുമത്തുന്നതിനായി കേസ് ബുധനാഴ്ച വിചാരണ കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ദിലീപ് സമര്‍പ്പിച്ച അപേക്ഷയിലാണ് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു കൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്. അതില്‍ തീരുമാനം ആകുന്നത് വരെ കുറ്റം ചുമത്തല്‍ പാടില്ല എന്നാണ് ദിലീപിന്റെ വാദം. 

സുപ്രീം കോടതിയിലെ ഹര്‍ജി തീരുമാനമാകുന്നത് വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ വിചാരണക്കോടതിയില്‍ ഇക്കാര്യം മറച്ചു വച്ചുവെന്ന് ആരോപിച്ചാണ് ദിലീപ് ഹര്‍ജി നല്‍കിയത്. ഇതിലാണ്, ഉടന്‍ കുറ്റം ചുമത്തില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. 

സര്‍ക്കാര്‍ അഭിഭാഷകന്‍ നല്‍കിയ ഉറപ്പ് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് രേഖപ്പെടുത്തി. മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി മേയ് 1 നു പരിഗണിക്കാനായി മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി