കേരളം

ബിജെപി സ്ഥാനാർത്ഥിയുടെ ജാമ്യാപേക്ഷ;  ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോഴിക്കോട്ടെ ബിജെപി സ്ഥാനാർത്ഥി അഡ്വക്കേറ്റ് പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ ജയിലിൽ ആണ് പ്രകാശ് ബാബു. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്തത്. 

ജയിലിൽ നിന്നുമാണ് പ്രകാശ് ബാബു മത്സരിക്കാനുള്ള പത്രിക സമർപ്പിച്ചത്. സ്ഥാനാർത്ഥിയുടെ അഭാവത്തിലാണ് കോഴിക്കോട് ബിജെപി നിലവിൽ പ്രചാരണം നടത്തുന്നത്. സ്ഥാനാർത്ഥി ഇല്ലാതെയുള്ള പ്രചാരണം തിരിച്ചടിയാവുമെന്നും റിപ്പോർട്ടുകളുണ്ട്. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾ ബിജെപി കോഴിക്കോട് മണ്ഡലത്തിൽ നേടിയിരുന്നു. പ്രചാരണം വൈകിപ്പിച്ച് യുഡിഎഫിനെ സഹായിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് സിപിഎം ആരോപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു