കേരളം

കുട്ടികളെ വെള്ളക്കെട്ടുകളിലും പുഴകളിലും ഒറ്റയ്ക്ക് വിടരുത്: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുട്ടികള്‍ക്ക് സംഭവിക്കുന്ന അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ദുരന്ത വാര്‍ത്തകള്‍ സംസ്ഥാനത്ത് പലയിടത്തായി കേള്‍ക്കുന്നുണ്ടെന്നും കുട്ടികള്‍ അവധിക്കാലം ആഘോഷിക്കുമ്പോള്‍ രക്ഷിതാക്കള്‍ വളരെ അധികം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്തരീക്ഷ താപനില ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ വേനൽചൂടിനെ ഗൗരവമായി കാണണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

ഇതിനിടയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചില ദുരന്ത വാർത്തകൾ സംസ്ഥാനത്ത് പലയിടത്തായി കേൾക്കുന്നുണ്ട്. അവധിക്കാലം ആഘോഷമാക്കുന്നതിനിടയിൽ കുട്ടികൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ ചില സ്ഥലങ്ങളിൽ ഉണ്ടാകുന്നുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാകും കുട്ടികൾ. എന്നാൽ രക്ഷിതാക്കൾ വളരെ അധികം സൂക്ഷിക്കണം. 

കുട്ടികൾ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണം. നീന്തൽ അറിയാത്തവർ പ്രത്യേകിച്ചും. രക്ഷിതാക്കളോ മുതിർന്നവരോ ഇല്ലാതെ കുട്ടികൾ കുളിക്കാൻ ഇറങ്ങരുത്. അതീവജാഗ്രത ഇക്കാര്യത്തിൽ പുലർത്തണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം