കേരളം

നടിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : പ്രമുഖ സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. പീഡനം നടന്നതായി നടി പരാതിയില്‍ പറയുന്ന തോട്ടപ്പള്ളിയിലെ ലോഡ്ജ് ജീവനക്കാരില്‍ നിന്നും, എറണാകുളത്തെ ഹോട്ടലില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. 

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നാരോപിച്ച് സീരിയൽ നടി കഴിഞ്ഞ ദിവസമാണ് കായംകുളം പൊലീസിൽ പരാതി നൽകിയത്.

 37കാരനായ എറണാകുളം സ്വദേശിയായ യുവാവിനെതിരെയാണ് നടി പരാതി നൽകിയത്. മലയാളത്തിലെ പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലില്‍ നായിക വേഷം അവതരിപ്പിക്കുന്ന നടിയുടേതാണ് പരാതി. നടി നൽകിയ പരാതിയിൽ കായംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.  ഐപിസി സെക്ഷന്‍ 376 പ്രകാരമാണ് യുവാവിനെതിരെ കായംകുളം പൊലീസ് കേസെടുത്തത്. 

ഫോണിലൂടെ പരിചയപ്പെട്ട യുവാവ് സംസാരിച്ച് വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. എറണാകുളം സ്വദേശിയായ പ്രതി വിദേശത്തായതിനാൽ അറസ്റ്റ് വൈകുമെന്നാണ് സൂചന. അതിനിടെ യുവാവുമായി നടിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി