കേരളം

അയ്യപ്പന്റെ പേരുപറഞ്ഞ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് അത്ഭുതകരം; ഇതെന്ത് പെരുമാറ്റച്ചട്ടമെന്ന് സുഷമ സ്വരാജ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇഷ്ടദൈവത്തിന്റെ പേരുപറഞ്ഞ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് അത്ഭുതകരമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇതിന്റെ പേരില്‍ നോട്ടീസ് അയച്ച തെരഞ്ഞടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങള്‍ മനസ്സിലാകുന്നില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

ശബരിമലയില്‍ എന്ത് നിലപാട് എടുക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തതതയില്ല. അതുകൊണ്ടാണ് ഇക്കാര്യം കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇക്കാര്യം ഇല്ലാതെ പോയത്. ഈ വിഷയത്തില്‍ ബിജെപി കേവലം അധരവ്യായാമമല്ല നടത്തിയത്. പകരം ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പോരാട്ടം നടത്തി.ഇതിന്റെ പേരില്‍ നമ്മുടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നൂറിലധികം കേസുകളുണ്ടെന്നും സുഷമസ്വരാജ് പറഞഞു

നമ്മുടെ രണ്ട് സ്ഥാനാര്‍ത്ഥികളായ ശോഭാ സുരേന്ദ്രനെതിരെയും കെ സുരേന്ദ്രനെതിരെയും നൂറിലധികം കേസുകള്‍ ഉണ്ട്. യുവമോര്‍ച്ച പ്രസിഡന്റ് പ്രകാശ്ബാബുവിനെ രണ്ട് ദിവസം മുന്‍പാാണ് വിട്ടയച്ചത്. ദീര്‍ഘമായ പോരാട്ടത്തിന്റെ നാളുകളിലൂടെയാണ് നമ്മള്‍ കടന്നുപോയത്, ബിജെപി പ്രവര്‍ത്തകര്‍ ഇത്തരത്തിലുളള അതിക്രമത്തിന് മുന്നില്‍ തലകുനിച്ചില്ല സുഷമ പറഞ്ഞു.

നമ്മുടെ രാജ്യസഭ അംഗമായ സുരേഷ് ഗോപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ്. പൊതുയോഗത്തില്‍ അയ്യപ്പന്റെ പേര് പറഞ്ഞതിന് തെരഞ്ഞടുര്ര് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇത് എന്ത് തരംതെരഞ്ഞടുപ്പാണ്. ഭക്തന്‍മാരായ ആളുകള്‍ക്ക് അവര്‍ ആരാധിക്കുന്ന ദൈവത്തിന്റെ പേര് പോലും പറയാന്‍ പറ്റില്ല. ഈ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ അത്ഭുതമാണ്. അങ്ങനെയുള്ള സര്‍ക്കാരിനെ പിഴുതെറിയാനുള്ളതാണ് തെരഞ്ഞടുപ്പെന്നും സുഷമ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''