കേരളം

ആംബുലന്‍സിന് വഴി കൊടുക്കുക: പെരിന്തല്‍മണ്ണയില്‍ നിന്ന് മൂന്ന് ദിവസമായ കുഞ്ഞിനെയും കൊണ്ട് ശ്രീചിത്രയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

പെരിന്തല്‍മണ്ണ: മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാന്‍ അപേക്ഷ. ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സ നല്‍കാനാണ് പെരിന്തല്‍മണ്ണയില്‍ ശ്രീചിത്രയിലേക്ക് എത്തിക്കുന്നത്.  

മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശിയായ കളത്തില്‍ നജാദ-്  ഇര്‍ഫാന ദമ്പതികളുടെ കുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് പുറപ്പെട്ട് കഴിഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഹൃദ്യം പദ്ധതിയുടെ ഭാഗമായാണ് ചികിത്സ ഒരുക്കിയതെന്ന് കുഞ്ഞിന്റെ ബന്ധു പറഞ്ഞു. 

ചൊവ്വാഴ്ച മംഗലാപുരത്തു നിന്നും ഇതേ സാഹചര്യത്തില്‍ 15 ദിവസം പ്രായമായ കുട്ടിയേയും കൊണ്ട് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. പൊതുജനങ്ങളുടെ വലിയ സഹകരണവും ആംബുലന്‍സ് ഡ്രൈവറുടെ മനസാന്നിദ്ധ്യവുമാണ് ഈ യാത്ര വിജയിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍